'ക്യാപ്റ്റന്‍': മുഖ്യമന്ത്രിയുടെ നേതൃപാടവം പരാമര്‍ശിക്കുന്ന പ്രതികരണമെന്ന് എ വിജയരാഘവന്‍

മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നുണ്ട്. അതിനെ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍

Update: 2021-04-03 10:20 GMT
Advertising

ക്യാപ്റ്റന്‍ വിളി മുഖ്യമന്ത്രിയുടെ നേതൃപാടവം പരാമര്‍ശിക്കുന്ന പ്രതികരണം മാത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍. മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നുണ്ട്. അതിനെ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവൻ പറഞ്ഞു.

കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പാർട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്തമാക്കി കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫേസ്ബുക്ക്പോസ്റ്റിന് പിന്നാലെയായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. അതേസമയം ക്യാപ്റ്റൻ വിളിയിൽ ആശയക്കുഴപ്പമില്ലെന്നും ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ये भी पà¥�ें- എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി. ജയരാജൻ

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News