പി.ടി തോമസിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് മഹാരാജാസിലെ കൂട്ടുകാര്‍
കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആക്ഷേപ ഹാസ്യ നാടകവും പാട്ടും മാവേലി വേഷവുമെല്ലൊം പി.ടിയുടെ പ്രചരണത്തില്‍ ആവേശം തീര്‍ക്കുന്നുണ്ട്
Update: 2021-04-03 05:19 GMT
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന പി.ടി തോമസിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ് എറണാകുളം മഹാരാജാസ് കോളേജിലെ കൂട്ടുകാര്‍. മഹാരാജാസില്‍ 1975 മുതലിങ്ങോട്ട് അദ്ദേഹത്തോടൊപ്പം പഠിച്ച സുഹൃത്തുക്കളുടെ കൂട്ടായ്മായ ഫ്രണ്ട്സ് ഓഫ് പിടി ആന്‍ഡ് നേച്ചറിന്‍റെ നേതൃത്വത്തിലാണ് പ്രചരണ രംഗം കൊഴുപ്പിക്കാനെത്തിയിരിക്കുന്നത്.
കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആക്ഷേപ ഹാസ്യ നാടകവും പാട്ടും മാവേലി വേഷവുമെല്ലൊം പി.ടിയുടെ പ്രചരണത്തില്‍ ആവേശം തീര്‍ക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ വിമര്‍ശങ്ങളുയര്‍ത്തി തുറന്ന വാഹനത്തിലാണ് ഈ സഞ്ചരിക്കുന്ന നാടകാവതരണം. നടന്‍ രവീന്ദ്രനാണ് ഈ ആക്ഷേപ ഹാസ്യ നാടകത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.