പോളിങ് ബൂത്തിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി

Update: 2021-04-05 14:52 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. വോട്ട്​ ചെയ്യാനായി ബൂത്തിലേക്ക്​ പോകും മുമ്പ്​ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ ചേർക്കുന്നു

നിർബന്ധമായും മാസ്ക് ധരിക്കുക.

ഒരു കാരണവശാലും കുട്ടികളെ കൂടെ കൊണ്ടുപോകരുത്.

പേന കയ്യിൽ കരുതുക

പോളിങ്ങ് ബൂത്തിൽ ശാരീരിക അകലം പാലിക്കുക.

പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യാന്‍ പോകുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്

വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം

തിരിച്ചറിയൽ കാർഡ്​, ആധാർ കാർഡ്, ഡ്രൈവിങ്​ ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്,ഫോട്ടോ പതിച്ച പെൻഷൻ രേഖ

വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക

Tags:    

Similar News