"തുടർഭരണത്തേക്കാള്‍ പ്രാധാന്യം മതേതരത്വത്തിന്‍റ നിലനില്‍പിന്" യു.ഡി.എഫിന് പിന്തുണയുമായി സമസ്ത നേതാവ്
കോണ്‍ഗ്രസ് മുക്ത കേരളം എന്ന അപകടകരമായ മുദ്രാവാക്യം കേരളത്തില്‍ ഉയരുന്നു
Update: 2021-04-05 14:59 GMT
യു.ഡി.എഫ് സർക്കാർ വരേണ്ടത് മതേതര സംവിധാനത്തിന്‍റെ നിലനില്‍പിന് ആവശ്യമെന്ന് സമസ്ത നേതാവ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. തുടർഭരണത്തേക്കാള്‍ പ്രാധാന്യം മതേതരത്വത്തിന്‍റെ കാവലിനാണ്, കോണ്‍ഗ്രസ് മുക്ത കേരളം എന്ന അപകടകരമായ മുദ്രാവാക്യം കേരളത്തില്‍ ഉയരുന്നു- ഓണമ്പിള്ളി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്‍റെ ശൂന്യതയിലേക്ക് കേരളത്തിലും ഫാഷിസം കടന്നകയറുമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറികൂടിയായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.