നഷ്ടപ്പെട്ടത് നിസ്വാർത്ഥനായ മനുഷ്യസ്നേഹിയെയെന്നു യൂസുഫലി; സിദ്ദീഖ് ഹസൻ ധിഷണാശാലിയായ നേതാവെന്ന് ആസാദ് മൂപ്പൻ
ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ പൊഫ. സിദ്ദീഖ് ഹസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്
എഴുത്തുകാരൻ, പണ്ഡിതൻ, അധ്യാപകൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ നാടിൻറെ മത-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന ഇന്ന് രാവിലെ അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ പ്രൊഫ. സിദ്ദിഖ് ഹസനെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു."സമൂഹ നന്മക്കായും വിവിധ ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായും വിദ്യാഭ്യാസപരമായി സമൂഹത്തെ ഉയർത്താൻ നിസ്വാർത്ഥ സേവനം കാഴ്ചവെച്ച അദ്ദേഹം എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മനുഷ്യസ്നേഹി കൂടിയായിരുന്നു." - അദ്ദേഹം പറഞ്ഞു.
ധിഷണാശാലിയും പ്രതിഭാശാലിയുമായ നേതാവായിരുന്നു പ്രൊഫ. സിദ്ദീഖ് ഹസനെന്ന് ആസ്റ്റർ ഗ്രൂപ്പ് ചെയർമാനും സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (സാഫി) ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ. "ലളിതവും വിനീതവുമായ സ്വഭാവ മഹിമയിലൂടെ എല്ലാവരുടെയും ബഹുമാനവും പ്രശംസയും നേടാന്‍ അദ്ദേഹത്തിനായി." - അദ്ദേഹം പറഞ്ഞു.