ഇരു മുന്നണികൾക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് സുരേന്ദ്രന്‍
മൂന്നാം ബദലിനായി കേരളം വോട്ടു ചെയ്യുകയാണ്
Update: 2021-04-06 02:33 GMT
ഈ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു.
മൂന്നാം ബദലിനായി കേരളം വോട്ടു ചെയ്യുകയാണ്. ഉജജ്വല വിജയം നേടും. രണ്ടു പ്രബല മുന്നണികൾക്കും തിരിച്ചടിയുണ്ടാകും. നേമം ഉൾപ്പടെ എന്‍.ഡി.എ നേടും. 35 സീറ്റ് കിട്ടിയാൽ ഭരിക്കും. മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്വമാണ്. എൽ.ഡി.എഫ് സഹായിച്ചാലും യു.ഡി.എഫിന് മഞ്ചേശ്വരത്ത് ജയിക്കാൻ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.