''ലക്ഷ്യം ഞാനായിരുന്നു, പിടിച്ചുവെച്ച് കുടിവെള്ളം കൊടുക്കണേല്‍ കൊടുത്താള് എന്നൊക്കെ അവര് പറയുന്നുണ്ടായിരുന്നു'': മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്‍സിന്‍

ആക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മുഹ്‍സിനുള്ളത്

Update: 2021-04-07 07:05 GMT
Advertising

മന്‍സൂറിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന്‍ മുഹ്‍സിന്‍ പറഞ്ഞു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും മുഹ്‍സിന്‍ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം താന്‍ ബൂത്തിനുള്ളില്‍ തന്നെ ഏജന്‍റായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുറത്തു നടന്ന പ്രശ്നങ്ങളെ കുറിച്ചൊന്നും തനിക്കറിയില്ല. എന്തിനാണ് അക്രമിച്ചത് എന്നറിയില്ല. പക്ഷേ, ലക്ഷ്യം ഞാനായിരുന്നു എന്ന് ഉറപ്പാണ്. എന്‍റെ പേര് ചോദിച്ച്, ഞാനാണ് എന്ന് ഉറപ്പുവരുത്തിയാണ് അക്രമം തുടങ്ങിയത്. പിടിച്ചുവെച്ച് കുടിവെള്ളം കൊടുക്കണേല്‍ കൊടുത്താള് എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

എന്‍റെ നിലവിളി കേട്ട് അപ്പോഴേക്കും നാട്ടുകാരൊക്കെ ഓടിവന്നു. അങ്ങനെയാണ് കൂട്ടത്തിലൊരാള്‍ നാട്ടുകാരുടെ കയ്യില്‍പ്പെട്ടത്. അതോടെ അക്രമിസംഘം തിരിച്ചുപോയെങ്കിലും പിന്നീട് വന്ന് ബോംബെറിയുകയായിരുന്നു. എന്‍റെ നേര്‍ക്കാണോ, ആരെ നേര്‍ക്കാണ് ബോംബ് എറിഞ്ഞത് എന്ന് മനസ്സിലായില്ല. അത് തന്‍റെ സഹോദരന്‍റെ നേരെയാണ് വന്നത് എന്നും മുഹ്‍സിന്‍ പറഞ്ഞു. ആക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മുഹ്‍സിനുള്ളത്.

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ ആക്രമണത്തിൽ ഇന്നലെയാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു.

ये भी पà¥�ें- വോട്ടെടുപ്പിന് പിന്നാലെ അക്രമം: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ये भी पà¥�ें- മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഒരാൾ കസ്റ്റഡിയില്‍

ये भी पà¥�ें- അക്രമികള്‍ എത്തിയത് മുഹ്‍സിനാണോ എന്ന് ചോദിച്ച്; മന്‍സൂറെത്തിയത് തന്‍റെ നിലവിളി കേട്ടിട്ടെന്നും അയല്‍വാസി

ये भी पà¥�ें- കേസെടുത്തിട്ടുണ്ട്; രാഷ്ട്രീയ കൊലപാതകമാണോ എന്ന് അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍

Tags:    

Similar News