പ്രൊഫ. സിദ്ദിഖ് ഹസനെ അനുസ്മരിച്ച് ജന്മനാട്
വിദ്യാഭ്യാസ, മാധ്യമ, ജീവകാരുണ്യ, പുനരധിവാസ മേഖലകളിൽ അദ്ദേഹം തുടങ്ങിവെച്ച പദ്ധതികൾ പകരം വെക്കാനില്ലാത്ത മാതൃകയാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.
ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്ന പ്രൊഫസർ സിദ്ദിഖ് ഹസനെ അനുസ്മരിച്ച് ജന്മനാട്. കൊടുങ്ങല്ലൂർ പൗരാവലിയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
ഓരോരുത്തർക്കും ഒരുപാട് ഓർമകളുണ്ടായിരുന്നു പ്രൊഫസർ സിദ്ദിഖ് ഹസനെ കുറിച്ച്. വിദ്യാഭ്യാസ, മാധ്യമ, ജീവകാരുണ്യ, പുനരധിവാസ മേഖലകളിൽ അദ്ദേഹം തുടങ്ങി വെച്ച പദ്ധതികൾ പകരം വെക്കാനില്ലാത്ത മാതൃകയാണെന്ന് ജൻമനാട്ടിലെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ അനുസ്മരിച്ചു.
വിനയം, വിവേകം, വിദ്യാഭ്യാസം, വിഷൻ തുടങ്ങിയ ജ്വലിക്കുന്ന മാതൃകയാണ് പ്രൊഫ. സിദ്ദിഖ് ഹസൻ സമൂഹത്തിന് പകർന്നു നൽകിയതെന്ന് ക്വിൽ ഫൗണ്ടേഷൻ ഡയറക്ടര്‍ കെ.കെ സുഹൈൽ അനുസ്മരിച്ചു. പി.കെ അബ്ദുല്‍ ജബ്ബാർ അധ്യക്ഷത വഹിച്ചു. മുൻ എം.പി കെ.പി ധനപാലൻ, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ കുഞ്ഞിമൊയ്തീൻ, തുടങ്ങിയ രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക രംഗത്തെ നിരവധി പേർ അനുസ്മരണത്തില്‍ പങ്കെടുത്തു.