മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ സ്വർണ്ണക്കടത്ത്; നെടുമ്പാശ്ശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടി

ഇന്ത്യയിൽ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു പറയപ്പെടുന്നു

Update: 2021-04-11 06:16 GMT
Advertising

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വർണം പിടികൂടി. അസിസ്റ്റൻറ് കമ്മീഷണർ മൊയ്തീൻ നയനയുടെയും സൂപ്രണ്ട്മാരായ ഷീല, മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വർണം പിടികൂടിയത്.

ബോട്ടിലിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ കലർത്തിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു പറയപ്പെടുന്നു. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത് .

ഈ വിധത്തിൽ കൊണ്ടുവരുന്ന സ്വർണം കണ്ടെത്താൻ ഉള്ള സംവിധാനങ്ങളൊന്നും എയർപോർട്ടിൽ ഇല്ല ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ നിന്ന് മാത്രമാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News