ഹെലികോപ്റ്റർ അപകടത്തില്‍ അന്വേഷണം തുടരുന്നു; യൂസഫലിയുടെ ആരോഗ്യനില തൃപ്തികരം

വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ ഹെലികോപ്ടർ പരിശോധിച്ചു

Update: 2021-04-12 01:41 GMT
Advertising

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടതിൽ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ ഹെലികോപ്ടർ പരിശോധിച്ചു. അതേസമയം, യൂസഫലിയുടെയും കുടുംബത്തിന്റെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. യൂസഫലിയും ഭാര്യയും ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു.

യന്ത്രത്തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റിന്റെ മൊഴി. വൈകീട്ടോടെ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. അപകടകാരണം എന്താണെന്നത് കൂടുതൽ പരിശോധനക്ക് ശേഷമേ പറയാനാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News