ആശങ്കയുടെ 24 മണിക്കൂർ: ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു

മാലിന്യ നീക്കത്തിന് റെയിൽവേയുടെ സഹായം തേടി

Update: 2024-07-14 07:52 GMT
Advertising

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ 24 മണിക്കുർ പിന്നിട്ടു. ഇപ്പോഴും തിരച്ചിൽ പുരോഗമിക്കുകയാണ്. റെയിൽേവെ ടണലിന്റെ താഴേക്കുള്ള ഭാഗത്തും പരിശോധന നടത്തുന്നു. മൂന്നും അഞ്ചും നമ്പർ ഫ്‌ളാറ്റ് ഫോമുകൾക്കിടയിലാണ് പരിശോധന തുടങ്ങിയത്.

അതിനിടെ മാലിന്യ നീക്കത്തിന് അതികൃതർ റെയിൽവേയുടെ സഹായം തേടി. സ്റ്റേഷനുള്ളിലെ ഭാഗത്തെ മാലിന്യം നീക്കാൻ റെയിൽവേ സഹായിക്കണമെന്നാണ് ആവശ്യം. മറ്റു ഭാഗങ്ങളിലുള്ളവ കോർപ്പറേഷൻ നീക്കം ചെയ്യും. മാലിന്യം നീക്കം ചെയ്താൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂവെന്ന് ഫയർഫോഴ്‌സ് മേധാവി പറഞ്ഞു. ടണലിന്റെ റൂട്ട് മാപ്പ് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫയർഫോഴ്‌സ് മേധാവി പത്മകുമാർ പറഞ്ഞു.

അതേസമയം രക്ഷാപ്രവർത്തനം ഒറ്റക്കെട്ടായി മുന്നോട്ട്‌കൊണ്ട് പോവുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്‌കൂബ ടീമിനേയും ഫയർഫോഴ്സ് ടീമിനേയും കൊണ്ടുവരുമെന്നും ശിവൻകുട്ടി പറഞ്ഞു. തിരച്ചിൽ നടപടികൾ വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു.

നിലവിൽ മൂന്ന് സ്‌കൂബ ടീം അംഗങ്ങളാണ് മാൻ ഹോളിലേക്ക് ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നത്. റോബോട്ടിന്റെ സഹായവും ഉപയോ?ഗപ്പെടുത്തുന്നുണ്ട്. തുരങ്കത്തിലേക്ക് റോബോട്ടുകളെ ഇറക്കിവിട്ടിട്ടുണ്ട്. സർവൈലൻസ് ക്യാമറകൾ തുരങ്കത്തിലേക്ക് ഇറക്കിവിട്ട് അതിന്റെ ദിശയിൽ അകത്തേക്ക് കടക്കാനുള്ള ശ്രമവും രക്ഷാസംഘം പരീക്ഷിക്കുന്നുണ്ട്.

അതിനിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഓക്‌സിജൻ സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലൻസുകളും സജ്ജമാക്കും.

തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റെയിൽവേയുടെ നിർദ്ദേശാനുസരണം ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയിതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാൾ തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News