കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 3000 കോടിയുടെ മയക്കുമരുന്ന്

300 കിലോ ലഹരി ഉത്പന്നങ്ങളുള്ള ബോട്ട് കൊച്ചി തീരത്തെത്തിച്ചു.

Update: 2021-04-19 11:32 GMT
Advertising

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 3000 കോടിയുടെ ലഹരി ഉത്പന്നങ്ങളാണ് നേവി പിടികൂടിയത്. 300 കിലോ ലഹരി ഉത്പന്നങ്ങളുള്ള ബോട്ട് കൊച്ചി തീരത്തെത്തിച്ചു.

മത്സ്യബന്ധന കപ്പലിൽ നിന്നാണ് 3000 കോടി രൂപയുടെ മയക്കുമരുന്ന് ഇന്ത്യൻ നാവികസേന പിടിച്ചെടുത്തത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐ‌.എൻ‌.എസ് സുവർണയാണ് ഓപ്പറേഷൻ നടത്തിയതെന്ന് സതേൺ നേവൽ കമാൻഡ് (എസ്.എൻ.‌സി) അറിയിച്ചു. അറബിക്കടലിൽ പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ മത്സ്യബന്ധന ബോട്ട് പരിശോധിച്ചപ്പോഴാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. പരിശോധനയില്‍ 300 കിലോഗ്രാമിലധികം മയക്കുമരുന്ന് കണ്ടെത്തി.

കൂടുതൽ അന്വേഷണത്തിനായി മത്സ്യബന്ധന ബോട്ട് സമീപത്തുള്ള കൊച്ചി തുറമുഖത്തേക്ക് അടുപ്പിച്ചു. പിടിച്ചെടുത്ത ലഹരി മരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 3000 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

Similar News