ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 5 ട്രെയിനുകൾ റദ്ദാക്കി

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

Update: 2022-01-28 01:32 GMT
Advertising

ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനു പിന്നാലെ 5 ട്രെയിനുകൾ റദ്ദാക്കി. 

ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341).

എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി (16305)

കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326)

നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325)

ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06439) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇന്ന് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പുനെ എക്സ്പ്രസ് (22149), മൂന്നു മണിക്കൂർ വൈകി രാവിലെ 8.15ന് പുറപ്പെടും.

പാലക്കാട് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. രണ്ട് ബോഗികൾ പാളത്തിൽ നിന്നും തെന്നിമാറി. ഇതോടെ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

ഇന്നലെ രാത്രി 10.20ഓടെയാണ് സംഭവം. ആലുവ റെയിൽവേ സ്റ്റേഷനിൽ മൂന്നാം ലൈനിലേക്ക് മാറുന്നതിനിടയിലാണ് പാളം തെറ്റിയത്. ബോഗികളുടെ വീലുകളും മറ്റും ദൂരേക്ക് തെറിച്ചുപോയി. ആർക്കും പരിക്കില്ല.

പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുമ്പോഴാണ് പാളം തെറ്റിയത്. റെയിൽവെ എഞ്ചിനീയറിങ് വിഭാഗം സ്ഥലത്തെത്തി ബോഗികള്‍ വേർപെടുത്തി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മൂന്ന് മണിക്കൂറോളമാണ് ഇരുവശത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News