സംസ്ഥാനത്ത് സ്ഥിര അധ്യാപകരില്ലാതെ പ്രവർത്തിക്കുന്നത് 54 ഹയർ സെക്കൻഡറി ബാച്ചുകൾ

ഒരു ബാച്ചിൽ തുടർച്ചയായി മൂന്ന് വർഷം അമ്പത് കുട്ടികൾ വേണമെന്ന നിബന്ധനയാണ് തസ്തിക രൂപീകരണത്തിന് തടസ്സമാകുന്നത്

Update: 2022-09-05 04:12 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് 54 ഹയർ സെക്കൻഡറി ബാച്ചുകൾ പ്രവർത്തിക്കുന്നത് സ്ഥിരം ആധ്യാപകരില്ലാതെ. 2014-15,2015-16 വർഷങ്ങളിലാരംഭിച്ച 27 സർക്കാർ സ്‌കൂളുകളിലെയും 27 എയ്ഡഡ് സ്‌കൂളുകളിലെയും അധ്യാപകരാണ് സ്ഥിര നിയമനത്തിനായി കാത്തിരിക്കുന്നത്.

ഒരു ബാച്ചിൽ തുടർച്ചയായി മൂന്ന് വർഷം അമ്പത് കുട്ടികൾ വേണമെന്ന നിബന്ധനയാണ് തസ്തിക രൂപീകരണത്തിന് തടസ്സമാകുന്നത്. ഹയർ സെക്കൻഡറി സ്‌പെഷ്യൽ റൂൾസ് അനുസരിച്ച് 25 കുട്ടികളുള്ള ബാച്ചിൽ സ്ഥിര അധ്യാപക നിയമനം നടത്താറുണ്ട്. എന്നാൽ 2014 മുതലുള്ള സ്‌കൂളുകളിൽ പ്രത്യേക നിബന്ധനയുടെ പേരിൽ ഒിവാക്കുന്നു. ഈ ബാച്ചിൽ ജോലിക്ക് കയറിയ അധ്യാപകർ കഴിഞ്ഞ എട്ടു വർഷമായി ജോലി സ്ഥിരതയില്ലാതെ കഷ്ടപ്പെടുകയാണ്.

Full View

ഒരു സ്ഥിര അധ്യാപകൻ പോലുമില്ലാത്ത പത്ത് സ്‌കൂളുകളുണ്ട്. മുൻകാല പ്രാബല്യമില്ലാത്ത തസ്തിക രൂപീകരണ ഉത്തരവിൽ നാല് വർഷങ്ങൾക്ക് മുമ്പ് പഠിച്ച കുട്ടികളുടെ എണ്ണം നോക്കുന്നത് നിയമവിരുദ്ധമാണെന്ന് അധ്യാപകരും പിടിഎയും പരാതിപ്പെടുന്നു. നിബന്ധനകൾ പാലിച്ച ഒമ്പത് സ്‌കൂളുകളിൽ തസ്തിക അനുവദിക്കുന്നില്ല എന്ന പരാതിയുമുണ്ട്.ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നുണ്ടെങ്കിലും സ്ഥിരം ജോലി ലഭിക്കുന്നതോടെ ഇവർ ജോലി മതിയാക്കുന്നത് കുട്ടികളെ പ്രതിസന്ധിയിലാക്കുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News