സ്മാര്‍ട് കിച്ചന്‍ പദ്ധതി പ്രാരംഭ ഘട്ടത്തിന് 5 കോടി

പദ്ധതി കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് നടപ്പിലാക്കും

Update: 2021-06-04 05:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്മാര്‍ട് കിച്ചന്‍ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് 5 കോടി വകയിരുത്തി. പദ്ധതി കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് നടപ്പിലാക്കും.

കോവിഡ് മഹമാരി മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. 3 ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ് വരെ 2000 രൂപ വീതം നല്‍കുകയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഇതിനായി 5 കോടി വകയിരുത്തി. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News