കോവിഡ് പോസിറ്റീവായാൽ ഇനി 7 ദിവസം വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്തവർക്ക് 5 ദിവസം സ്പെഷ്യൽ ലീവ് നൽകും

Update: 2022-03-18 07:52 GMT
കോവിഡ് പോസിറ്റീവായാൽ ഇനി 7 ദിവസം വർക്ക് ഫ്രം ഹോം
AddThis Website Tools
Advertising

കോവിഡ് പോസിറ്റീവായാൽ ജീവനക്കാർക്ക് ഇനി 7 ദിവസം വർക്ക് ഫ്രം ഹോം. വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്തവർക്ക് 5 ദിവസം സ്പെഷ്യൽ ലീവ് നൽകും. കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി.

അഞ്ച് ദിവസം കഴിഞ്ഞ് ആന്‍റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓഫീസില്‍ ഹാജരാവണം. അഞ്ച് ദിവസം കഴിഞ്ഞ് നെഗറ്റീവ് ആയില്ലെങ്കില്‍ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിള്‍ ലീവെടുത്ത ശേഷം ഓഫീസില്‍ ഹാജരാകണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ ഭേദഗതി ബാധകമാണ്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News