80:20 സ്കോളർഷിപ്പ് അനുപാതം: സോളിഡാരിറ്റിയുടെ ഹരജിയിൽ എതിര്‍ കക്ഷികൾക്ക് സുപ്രിം കോടതി നോട്ടീസ്

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി ഭരണഘടനാ വിരുദ്ധവും മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങളെ ഹനിക്കുന്നതുമാണ് എന്ന വാദമുന്നയിച്ചാണ് സോളിഡാരിറ്റി ഹരജി സമർപ്പിച്ചത്

Update: 2022-04-08 15:00 GMT
Editor : ijas
Advertising

ഡല്‍ഹി: ന്യൂനപക്ഷ വകുപ്പിന്‍റെ കീഴിലുള്ള സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സമർപ്പിച്ച ഹരജിയിൽ കേരള സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി ഭരണഘടനാ വിരുദ്ധവും മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങളെ ഹനിക്കുന്നതുമാണ് എന്ന വാദമുന്നയിച്ചാണ് സോളിഡാരിറ്റി ഹരജി സമർപ്പിച്ചത്. ജസ്റ്റിസ്‌ എൽ നാഗശ്വർ റാവു, ജസ്റ്റിസ്‌ ബി ആർ ഗവയ് എന്നിവടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി ഈ വിഷയത്തിൽ സമർപ്പിച്ച മറ്റു ഹരജികളോടൊപ്പം പരിഗണിക്കും. സോളിഡാരിറ്റിക്ക് വേണ്ടി അഭിഭാഷകരായ ജയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ ഹാജരായി.

80:20 Scholarship Ratio: Supreme Court Notices to Opponents of Solidarity's Petition

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News