അധ്യാപകനുമായുള്ള ചാറ്റിങ് വീട്ടിലറിഞ്ഞു; കാസർകോട് എട്ടാം ക്ലാസുകാരി ആത്മഹത്യചെയ്തു

കാസർകോട് മേൽപറമ്പിൽ എട്ടാം ക്ലാസുകാരി ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

Update: 2021-09-11 01:16 GMT
Advertising

കാസർകോട് മേൽപറമ്പിൽ എട്ടാം ക്ലാസുകാരി ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. അധ്യാപകനുമായുള്ള ചാറ്റിങ് വീട്ടിലറിഞ്ഞതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സൂചന. മേൽപറമ്പ് സ്വദേശി സയ്യിദിന്‍റെ മകൾ സഫ ഫാത്തിമയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായിരുന്നു സഫ. സ്കൂളിലെ അധ്യാപകനായ ഉസ്മാൻ മകളുമായി സാമൂഹ്യ മാധ്യമം വഴി ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട പിതാവ് സ്കൂൾ ഓഫീസിലെത്തി പരാതി നൽകി. സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകിയ വിവരം രക്ഷിതാക്കൾ സഫയോട് പറഞ്ഞിരുന്നില്ല. എന്നാൽ രാത്രിയോടെ സഫ വിവരം അറിഞ്ഞു. ആരോപണ വിധേയനായ അധ്യാപകൻ തന്നെ ഈ വിവരം സഫയോട് പറഞ്ഞതാവാമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സഫ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റിഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൃത്യമായ വിവരം ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News