വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കാനുള്ള ബിൽ ഇന്ന് സഭയില്‍

വഖഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്‍ലിം സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് എത്തിയിരുന്നു

Update: 2022-09-01 01:21 GMT
Advertising

തിരുവനന്തപുരം: വഖഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്‍ലിം സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് എത്തിയിരുന്നു . തുടർന്ന് തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ബിൽ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്.

കേരള പബ്ലിക് സർവീസ് കമ്മീഷൻ വഖഫ് ബോർഡിന് കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ ബിൽ റദ്ദാക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമനത്തിന് പി.എസ്.സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്തും. അപേക്ഷ പരിശോധിക്കാൻ ഓരോ വർഷവും ഇന്‍റര്‍വ്യൂ ബോർഡ് ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

റദ്ദാക്കൽ ബില്ലായതു കൊണ്ടുതന്നെ ബില്ലിന്മേലുള്ള പതിവ് നടപടിക്രമങ്ങളൊന്നും ആവശ്യമില്ല. പ്രതിപക്ഷത്തിനും യോജിപ്പുള്ള കാര്യമായതിനാൽ ചർച്ചയ്ക്കും സാധ്യതയില്ല. ഇന്ന് കക്ഷി നേതാക്കളുടെ യോഗം ചേർന്ന് റദ്ദാക്കൽ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകും.


Full View

 

A bill will be brought in the Legislative Assembly tomorrow to cancel the decision to leave the Waqf appointment to the PSC

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News