വയനാട് ഇസ്‌ലാമിക ഗ്രാമമെന്ന്: വാര്‍ത്താ പോര്‍ട്ടലിനെതിരെ കേസെടുത്തു.

ഐ.പി.സി 153 എ പ്രകാരമാണ് വാർത്താ പോർട്ടലിനെതിരെ കേസെടുത്തത്.

Update: 2024-02-22 07:07 GMT
Advertising

വയനാട്: വയനാട് ഇസ്‌ലാമിക ഗ്രാമമെന്ന് പറഞ്ഞ വാര്‍ത്താ പോര്‍ട്ടലിനെതിരെ സൈബര്‍ പൊലിസ് കേസെടുത്തു. കര്‍മ ന്യൂസിനെതിരെയാണ് കേസെടുത്തത്. മത വിദ്വേഷം വളര്‍ത്തുന്ന വീഡിയോ മാധ്യമം പോസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 16 ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെയാണ് കേസ്. ഐ.പി.സി 153 എ പ്രകാരമാണ് വാർത്താ പോർട്ടലിനെതിരെ കേസെടുത്തത്.വിദേശ രാജ്യത്തുനിന്നും ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐ.എസ് പിടി മുറുക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തയും വീഡിയോയുമാണ് പോസ്റ്റ് ചെയ്തത്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News