കോട്ടയത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്
വിഷം നൽകി ആളുകൾ തെരുവ് നായകളെ കൊന്നിട്ടുണ്ടെന്നായിരുന്നു മൃഗസ്‌നേഹികളുടെ വാദം
Update: 2022-09-13 07:05 GMT
കോട്ടയം: മുളക്കുളത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായകളുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യാനും തീരുമാനമായി. സദൻ എന്ന മൃഗസ്‌നേഹിയുടെ പരാതിയിൽ ഐപിസി 429 പ്രകാരം വെള്ളൂർ പൊലീസാണ് കേസെടുത്തത്.
മുളക്കുളം പഞ്ചായത്തിൽ നിരവധി പ്രദേശങ്ങളിലാണ് തെരുവുനായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കാരിക്കോട് പ്രദേശത്ത് മാത്രം ഇന്നലെ പത്തോളം നായകളെ ചത്ത നിലയിൽ കണ്ടെത്തി. മൃഗസംരക്ഷണ സംഘടനകളുടേ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെടുക്കുക. വിഷം നൽകി ആളുകൾ തെരുവ് നായകളെ കൊന്നിട്ടുണ്ടെന്നായിരുന്നു മൃഗസ്‌നേഹികളുടെ വാദം. പ്രദേശത്ത് തെരുവ്‌നായ ശല്യം രൂക്ഷമായിരുന്നു.