മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു
വീഴ്ച മറച്ചുവെക്കാനാണ് മരണ വിവരം വൈകി അറിയിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു.മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽ പെട്ട ബിനു സോമന്‍റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെ ആരോപണം
പത്തനംത്തിട്ട: മോക്ക്ഡ്രില്ലിനിടെ പുഴയില്‍ വീണ് യുവാവ് മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബിനുവിനെ രക്ഷപ്പെടുത്തുമ്പോഴേ മരിച്ചിരുന്നുവെന്ന് സി.പി.ആർ നൽകിയ മോൻസി കുര്യാക്കോസ് മീഡിയവണിനോട് പറഞ്ഞു.
വീഴ്ച മറച്ചുവെക്കാനാണ് മരണ വിവരം വൈകി അറിയിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു.മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽ പെട്ട ബിനു സോമന്‍റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെ ആരോപണം. ബിനുവിന്‍റെ മരണത്തിൽ റവന്യു മന്ത്രി കെ രാജൻ റിപ്പോർട്ട് തേടി
വെള്ളത്തില്‍ മുങ്ങിയ സമയത്ത് തന്നെ അറിയിച്ചിട്ടും 45 മീനിലേറെ വൈകിയാണ് ബിനുവിന്‍റെ ശരീരം കണ്ടെത്താനായതെന്നും സുഹൃത്തുക്കള്‍ പറയുന്നു. ദുരന്ത നിവാരണ അതോരിറ്റിക്ക് കീഴിൽ യാതൊരു ഏകോപനവുമില്ലാതെയാണ് മോക്ഡ്രിൽ നടന്നത്. മരണം വൈകി സ്ഥിരീകരിച്ച് വീഴ്ചകൾ മറച്ച് വെയ്ക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ബിനുവിന്‍റെ മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനെത്തിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി തിരുവല്ല ഡി.വൈ.എസ്.പി ആർ. രാജപ്പൻ പറഞ്ഞു.