ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ചു; സജി ചെറിയാനെതിരെ കേസെടുത്തു

മൂന്ന് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം

Update: 2022-07-07 04:45 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഭരണഘടനയെ നിന്ദിച്ച മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ച കുറ്റത്തിനാണ് കീഴ്‌വായൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേൽലാണ് നടപടി.പരമാവധി മൂന്ന് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹരജിയിലാണു നടപടി. കോടതി നിർദേശം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നുള്ളതിനാലാണ് ഇന്ന് തന്നെ കേസെടുത്തത്. തിരുവല്ല ഡി.വൈ.എസ്.പി ടി.രാജപ്പൻ റാവുത്തറിനാണ് അന്വേഷണച്ചുമതല.

മന്ത്രിസ്ഥാനത്തിന് പിന്നാലെ എം.എൽ.എ സ്ഥാനവും സജി ചെറിയാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിഷയം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. വിവാദം നാളത്തെ സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. കോടതിയിൽ നിന്ന് കടുത്ത പരാമർശങ്ങളുണ്ടായാൽ രാജി വേണ്ടിവരുമെന്നാണ് പാർട്ടി വിലയിരുത്തൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News