58 കിലോ ഭാരം.. ബാലരാമൻ കൃഷി ചെയ്‌ത ഒന്നൊന്നര കപ്പ; കാണാൻ നാട്ടുകാരുടെ തിരക്ക്
ഭീമൻ കപ്പ നാട്ടുകാർക്ക് കാണാനായി വാടിക്കൽ അങ്ങാടിയിൽ പ്രദർശിപ്പിച്ചു. ഇനി നാളെ വാങ്ങാൻ താൽപര്യം ഉള്ളവർക്ക് കൈമാറും
Update: 2023-07-14 18:50 GMT
കോഴിക്കോട്: അൻപത്തി എട്ട് കിലോ ഭാരമുള്ള ഭീമൻ കപ്പ വിളവെടുത്ത സന്തോഷത്തിൽ ബാലരാമൻ.താമരശ്ശേരിക്ക് സമീപം പോയിലിലിൽ ബാലരാമൻ കൃഷി ചെയ്ത എഴുപത് മുരട് കപ്പകളിൽ ഇന്ന് വിളവെടുത്ത അവസാനത്തെ കപ്പയാണ് അൽഭുതപ്പെടുതിയത്. സാധാരണ കാണുന്ന കപ്പയേക്കാൾ ഭീമൻ. വിവരം അറിഞ്ഞു ഭീമൻ കപ്പ കാണാൻ അയൽവാസികളും നാട്ടുകാരും എത്തി. തുടർന്ന് തൂക്കി നോക്കിയപ്പോൾ ആണ് വീണ്ടും അതിശയം ഉണ്ടായത്.
കപ്പയുടെ ഭാരം അൻപത്തി എട്ട് കിലോയും വിളവെടുത്ത മറ്റു കപ്പകൾ ശരാശരി ഇരുപത് കിലോ വരെയാണ് ഉണ്ടായത്.എസൈസ് വകുപ്പിൽ നിന്ന് വിരമിച്ച ശേഷം ഒന്നര വർഷം മുൻപ് ബാലരാമൻ കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഏതായാലും ഭീമൻ കപ്പ നാട്ടുകാർക്ക് കാണാനായി വാടിക്കൽ അങ്ങാടിയിൽ പ്രദർശിപ്പിച്ചു. ഇനി നാളെ വാങ്ങാൻ താൽപര്യം ഉള്ളവർക്ക് കൈമാറും