റോഡരികിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു

കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ നടുവട്ടത്ത് ഞായറാഴ്ച രാവിലെ 7മണിയോടെയാണ് അപകടം

Update: 2024-04-28 13:09 GMT
Editor : rishad | By : Web Desk
Advertising

എടപ്പാൾ: റോഡരികിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു. അയിലക്കാട് വീട്ടിലവളപ്പിൽ അഹമ്മദ് (55) ആണ് മരിച്ചത്. കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ നടുവട്ടത്ത് ഞായറാഴ്ച രാവിലെ  7മണിയോടെയാണ് അപകടം. 

റോഡരികിലൂടെ നടക്കുകയായിരുന്ന അഹമ്മദിനെ, മാരുതി ബ്രെസ കാർ ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അയിലക്കാടുള്ള വീട്ടിൽ നിന്നും പഴം വാങ്ങാനായി, അഹമ്മദ് നടുവട്ടത്തേക്ക് വരുന്നതിനിടെ സ്കൂട്ടിയിലെ പെട്രോൾ കഴിഞ്ഞിരുന്നു. തുടർന്ന് പെട്രോള്‍ വാങ്ങാനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News