ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാളെ കഞ്ചാവുമായി പിടികൂടി
കഞ്ചാവ് കേസിൽ എക്സൈസ് കുടുക്കിയതാണെന്ന വിശദീകരണവുമായി സി.പി.എം രംഗത്ത്
Update: 2024-07-10 14:25 GMT
പത്തനംതിട്ട: പത്തനംതിട്ടയിൽ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാളെ കഞ്ചാവുമായി പിടികൂടി. കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനൊപ്പം സി.പി.എമ്മിൽ ചേർന്ന മൈലാടുപാറ സ്വദേശി യദു കൃഷ്ണനെയാണ് എക്സൈസ് പിടികൂടിയത്. കേസെടുത്ത ശേഷം എക്സൈസ് പ്രതിയെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
യദുകൃഷ്ണനെ കഞ്ചാവ് കേസിൽ എക്സൈസ് കുടുക്കിയതാണെന്ന വിശദീകരണവുമായി സി.പി.എം രംഗത്തെത്തി. യുവമോർച്ച ബന്ധമുള്ള അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് യദുവിനെ കുടുക്കിയതെന്ന് സി.പി.എം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം വി സഞ്ജു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു 62 പേർ സി.പി.എമ്മിലേക്ക് ചേർന്നത്.