സംസ്ഥാനത്ത് ഒരു വിഭാഗം റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ചിട്ട് സമരം നടത്തും
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് വ്യാപാരികൾ സമരം നടത്തുന്നത്
Update: 2023-09-11 02:23 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു വിഭാഗം റേഷൻ വ്യാപാരികൾ കടയടച്ചിട്ട് സമരം നടത്തും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് വ്യാപാരികൾ സമരം നടത്തുന്നത്. ഇതോടൊപ്പം കോവിഡ് കാലത്ത് നൽകിയ കിറ്റിന്റെ കമ്മീഷൻ എത്രയും വേഗം നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. അടൂർ പ്രകാശ് എം.പി പ്രസിഡണ്ട് ആയിട്ടുള്ള സംഘടനയിലെ വ്യാപാരികളാണ് സമരം നടത്തുന്നത്.
സമരത്തിന് മുന്നോടിയായി കഴിഞ്ഞദിവസം ഭക്ഷ്യ മന്ത്രി ജി.ആർ അനിലുമായി റേഷൻ വ്യാപാരികൾ ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. ആളുകൾക്ക് റേഷൻ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.