കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; ബേക്കറി അടിച്ചു തകർത്തു
പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെന്ന് ആരോപണം
Update: 2024-12-01 15:33 GMT
തൃശൂർ: വരന്തരപ്പിള്ളിയിൽ കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് പിന്നാലെ ബേക്കറി അടിച്ചുതകർത്തു. ശനിയാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. മണ്ണൂത്തി സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള ശങ്കര സ്‌നാക്‌സിൽ ആയിരുന്നു അതിക്രമം. വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമകൾ പറഞ്ഞു. വരന്തരപ്പിളളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചെന്നും ആരോപണമുയർന്നു. ബേക്കറിയിൽ നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.