എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനാക്രമം നടപ്പാക്കും

സിനഡ് തീരുമാനം തിരുത്താന്‍ വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ അധികാരമില്ലെന്ന് സര്‍ക്കുലര്‍

Update: 2022-01-16 09:11 GMT
Advertising

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനാക്രമം നടപ്പാക്കും. പുതിയ രീതി അടുത്ത ഞായറാഴ്ച മുതല്‍ നടപ്പാക്കുമെന്ന് അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി സിനഡിനെ അറിയിച്ചു .  സിനഡ് തീരുമാനം തിരുത്താന്‍ വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ അധികാരമില്ലെന്ന് സര്‍ക്കുലര്‍. സിനഡിന് ശേഷം ആലഞ്ചേരി പുറത്തിറക്കിയ വാര്‍ത്താക്കുറപ്പിലാണ് ഇക്കാര്യമുള്ളത്.

അതേസമയം  കുര്‍ബാന ഏകീകരണത്തിനെതിരായ വൈദികരുടെ നിരാഹാര സമരത്തിൽ  രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.  എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. പ്രകാശ് പി ജോണ്‍, തോമസ് എന്‍.ഒ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവര്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. കുർബാന ഏകീകരണം തന്നെയായിരുന്നു എട്ട് ദിവസമായി നടന്ന സിനഡിലെ പ്രധാന വിഷയം. കുർബാന വിഷയത്തില്‍ സിനഡ് ഏകപക്ഷീയമായി ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്ന് സമരം ചെയ്യുന്ന വൈദികർ ആരോപിച്ചു.





Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News