കോവളത്ത് റേസിങ് ബൈക്കിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

പനതുറ സ്വദേശിനി സന്ധ്യ ആണ് മരിച്ചത്

Update: 2023-01-29 07:47 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് റേസിങ്ങിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ റേസിങ്ങ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി.

കോവളം-വാഴമുട്ടം ദേശീയപാതയില്‍ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സന്ധ്യയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാലറ്റു പോയി,മറ്റ് ശരീരാവശിഷ്ടങ്ങളും റോഡില്‍ ചിതറി. ബൈക്ക് ഓടിച്ചിരുന്ന പോട്ടകുഴി സ്വദേശി അരവിന്ദനും ഗുരുതരമായി പരിക്കേറ്റു.

ഇടിച്ച ബൈക്ക് 100 മീറ്ററോളം തെറിച്ചു പോയി. പരിക്കേറ്റ അരവിന്ദനും കിടന്നത് സമീപത്തെ ഓടയില്‍. രണ്ട് ബൈക്കുകളിലായി റേസിങ്ങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

കോവളം ബൈപ്പാസ് റോഡില്‍ ഇതിനും മുമ്പും റേസിങ്ങിനിടെ അപകടമരണങ്ങള്‍ ഉണ്ടായിരുന്നു. സാധാരണക്കാര്‍ ഇരയാകുന്നത് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ബൈപ്പാസ് റോഡില്‍ വാഹനപരിശോധന ശക്തമാക്കും. ഇനിമുതല്‍ റേസിങ്ങ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദേശം.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News