കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Update: 2024-10-25 06:45 GMT
Advertising

കോഴിക്കോട്:  കോഴിക്കോട് മണ്ണൂർ വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണ്ണൂർ സ്വദേശി സരീഷാണ് മരിച്ചത്. 

മണ്ണൂർ വളവ് ഒമേഗ സ്റ്റീൽസിന് മുൻപിൽ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News