ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി എ.എ അസീസ്

കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കും

Update: 2023-01-20 03:57 GMT
Editor : ijas | By : Web Desk
Advertising

കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി എ.എ അസീസ്. കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. നേതൃമാറ്റത്തെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഷിബു ബേബി ജോൺ.

കഴിഞ്ഞ ഒക്ടോബറിലെ സംസ്ഥാന സമ്മേളനത്തിൽ തന്നെ നേതൃമാറ്റമുണ്ടാകണമെന്ന ആവശ്യം ശക്തമായിരുന്നു. എ.എ അസീസിനെ പിന്തുണയ്ക്കുന്നവരും ബേബി ജോൺ അനുകൂലികളും തമ്മിൽ രൂക്ഷമായ വാക്കേറ്റവുമുണ്ടായി. നിശ്ചിത സമയത്തിനുള്ളിൽ സ്ഥാനം ഒഴിയാമെന്ന ഉറപ്പോടെയായിരുന്നു അന്ന് എ.എ അസീസ് നാലാമതും സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ദേശീയ സമ്മേളനം കഴിഞ്ഞുള്ള ആദ്യ കേന്ദ്ര സെക്രട്ടേറിയേറ്റ് അടുത്ത മാസമാണ്. നേതൃമാറ്റത്തിന് തയ്യാറാണെന്നും വിഷയം സെൻട്രല്‍ കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും എ.എ അസീസ് പറഞ്ഞു.

എന്നാൽ പാർട്ടിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നാണ് ഷിബു ബേബി ജോണിന്‍റെ പ്രതികരണം. ഫെബ്രുവരി പകുതിയോടെ ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ എം.പി പ്രേമചന്ദ്രന്‍റെ നിലപാടും നിർണായകമാകും.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News