കാന്തപുരം അടക്കമുള്ളവർ കടുത്ത നിലപാട് സ്വീകരിക്കരുത്; ഉപദേശവുമായി എ.എ റഹീം

കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് സംഘപരിവാർ വരക്കുന്ന വൃത്തത്തിനകത്ത് കളിക്കുന്നതായി മാറും.

Update: 2021-09-22 14:16 GMT
Editor : Suhail | By : Web Desk
Advertising

പാല ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ അടക്കം ആരും കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് സംഘപരിവാർ വരക്കുന്ന വൃത്തത്തിനകത്ത് കളിക്കുന്നതായി മാറുമെന്നും എ.എ റഹീം പറഞ്ഞു.

മന്ത്രി വാസവൻ ബിഷപ്പിനെ സന്ദൻശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിസഭയുടെ തലവൻ പറഞ്ഞതാണ് നിലപാടെന്നായിരുന്നു ഡി.വൈ.എഫ്.ഐ യുടെ മറുപടി. ബിഷപ്പിനെ പണ്ഡിതൻ എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനും മന്ത്രിസഭയുടെ തലവൻ പറഞ്ഞതാണ് നിലപാടെന്നും എ.എ റഹീം വിശദീകരണം നല്‍കി.

ഇത്തരം അനാവശ്യ വിഷയങ്ങള്‍ക്ക് കടുത്ത നിലപാടുകൾ സ്വീകരിക്കുകയോ, വിവാദങ്ങൾക്കു പിന്നാലെ പോവുകയോ ചെയ്യുന്നത് സംഘ്പരിവാറിന്റെ തിരക്കഥക്ക് അനുസരിച്ച് വേഷം കെട്ടുന്നതിന് തുല്യമാണെന്ന് ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചറിയണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ചർച്ചക്കിടുന്നു എന്നുള്ളത് തന്നെയാണ് സംഘ്പരിവാറിന്റെ അജണ്ട.

വസ്തുതാ വിരുദ്ധമായ ലവ് ജിഹാദിനെ കുറിച്ച് നമ്മൾ വർഷങ്ങൾ ചർച്ചെ ചെയ്തു എന്നുള്ളത് സംഘ് അജണ്ടക്ക് അനുസരിച്ച് നമ്മൾ ചലിച്ചതിനും തുല്യമാണ്. ലവ് ജിഹാദിൽ വസ്തുതയില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്റിൽ മറുപടി പറഞ്ഞതെന്നും റഹീം പറഞ്ഞു.

ഇതേ ഗതിയാണ് നാർകോട്ടിക് ജിഹാദിനും സംഭവിക്കുന്നത്. ഒന്നിനുപിറകെ ഒന്നായി അവർ അജണ്ട സെറ്റുചെയ്യുകയാണ്. അതിൽ വീഴാതിരിക്കാനാണ് നാം നോക്കേണ്ടതെന്നും റഹീം പറഞ്ഞു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News