സുധാകരനിസത്തിന്റെ ഇരയാണ് ധീരജെന്ന് എ.എ റഹീം

അമ്മ പെങ്ങൻമാരുടെ മുഖത്ത് നോക്കാൻ സുധാകരന് അവകാശമില്ലെന്നും റഹീം പറഞ്ഞു.

Update: 2022-01-10 12:43 GMT
സുധാകരനിസത്തിന്റെ ഇരയാണ് ധീരജെന്ന് എ.എ റഹീം
AddThis Website Tools
Advertising

ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. സുധാകരനിസത്തിന്റെ ഇരയാണ് ധീരജെന്ന് അദ്ദേഹം പറഞ്ഞു. അക്രമമില്ലാതെ സുധാകരനില്ല. ആശയം നഷ്ടപ്പെട്ട കോൺഗ്രസ് ആയുധങ്ങളുമായി ഇറങ്ങിയെന്ന് റഹീം ആരോപിച്ചു. 

അമ്മ പെങ്ങൻമാരുടെ മുഖത്ത് നോക്കാൻ സുധാകരന് അവകാശമില്ലെന്നും റഹീം പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം പൈശാചികമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് കൊല നടത്തിയത്. കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.കെ . സുധാകരൻ കെ പി സി സി പ്രസിഡണ്ടായതിന് ശേഷം പ്രവര്‍ത്തകരെ അക്രമത്തിലേക്ക് തള്ളി വിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Summary : AA Rahim says Dheeraj is a victim of Sudhakaranism

Tags:    

Similar News