കോടിഷ് നിധി തട്ടിപ്പ്: പ്രധാന പ്രതി അബ്ദുല്ലക്കുട്ടി അറസ്റ്റിൽ
കോഴിക്കോട് ഫറോക്കിലാണ് കോടിഷ് നിധി എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്.
Update: 2022-01-11 09:52 GMT
കോടിഷ് നിധി തട്ടിപ്പിലെ പ്രധാന പ്രതി അബ്ദുല്ലക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയെന്ന പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി.
കോഴിക്കോട് ഫറോക്കിലാണ് കോടിഷ് നിധി എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്. 2020 നവംബർ മുതൽ നിക്ഷേപകർക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. ഇതേതുടർന്നാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.