സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടിക്ക് അധിക്ഷേപം; സൂരജ് പാലാക്കാരന് ജാമ്യം
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സൂരജ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Update: 2022-08-23 06:52 GMT
തിരുവനന്തപുരം: യൂട്യൂബർ സുരജ് പാലാക്കാരന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റീസ് മേരി ജോസഫാണ് ജാമ്യം നല്‍കിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിലാണ് സൂരജ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സൂരജ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.