നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട് കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി മൂന്ന് വയസുകാരൻ മരിച്ചു.
Update: 2022-02-10 15:49 GMT
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട് കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി മൂന്ന് വയസുകാരൻ മരിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. പുൽപ്പള്ളി വേലിയമ്പം സ്വദേശി ഷിബുവിൻ്റെ മകൻ സാവിയോ ഷിബുവാണ് മരിച്ചത്. പരിക്കേറ്റ കാർ യാത്രക്കാരായ ഷിബു, റീന, റീജ, എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, സ്കൂട്ടർ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുണിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.