മരണക്കെണിയൊരുക്കി കുഴികൾ; കൊടുവള്ളി- താമരശ്ശേരി പാതയിൽ അപകടങ്ങൾ പതിവ്

അപകടത്തില്‍പെടുന്നതില്‍ കൂടുതലും ഇരുചക്ര വാഹന യാത്രക്കാരാണ്

Update: 2022-08-26 14:13 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: ദേശീയ പാതയില്‍ കൊടുവള്ളി മുതല്‍ താമരശ്ശേരി വരെയുള്ള ഭാഗങ്ങളില്‍ അപകടം പതിവാകുന്നു. അഞ്ച് കിലോ മീറ്ററിനുള്ളില്‍ മാത്രം നൂറിലേറെ കുഴികളാണുള്ളത്. അപകടത്തില്‍പെടുന്നതില്‍ കൂടുതലും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇവിടെ കൂടുതലും ആഴമേറിയ കുഴികളാണുള്ളത്. 

തൊട്ടടുത്ത വാവാട് അങ്ങാടിക്ക് സമീപത്തെ കുഴിയിലും അപകടങ്ങള്‍ പതിവാണ്. താമരശ്ശേരി ടൗണില്‍ ചുങ്കം, കാരാടി ഭാഗങ്ങളിലും അപകടക്കെണിയുണ്ട്. ചുങ്കത്തെ കുഴി വെട്ടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ മറിയുകയും ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുഴികളടക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News