കൊച്ചി കൊലപാതകം; പ്രതി പിടിയിൽ

രാത്രി ഒരു മണിക്ക് ശേഷം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തർ‍ക്കം രൂക്ഷമായതോടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

Update: 2022-09-10 02:59 GMT
Advertising

കൊച്ചി: എറണാകുളം കലൂരിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കലൂർ സ്വദേശി കിരൺ ആന്റണിയാണ് പിടിയിലായത്.

തമ്മനം സ്വദേശി സജിൻ ഷഹീർ (28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ എറണാകുളം കലൂർ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം.

പണമിടപാടിനെ ചൊല്ലിയുള്ള തർക്കം കൊലയിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പണമിടപാട് സംബന്ധിച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദമാക്കുന്നു.

രാത്രി ഒരു മണിക്ക് ശേഷം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തർ‍ക്കം രൂക്ഷമായതോടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ സജിന്‍ ഷഹീറിനെ കിരണ്‍ ആന്റണിയും മറ്റൊരാളും ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഏറ്റുമുട്ടലിൽ കിരണിനും സാരമായ പരിക്കുണ്ടെന്നും തലയ്ക്കാണ് പരിക്കേറ്റതെന്നും പൊലീസ് പറയുന്നു. ഇയാളും ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ആളെ കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊലീസ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിൽ നാല് കൊലയ്ക്കും പിന്നിൽ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News