കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ ബിജെപി-സിപിഎം ബന്ധമുള്ളവര്‍; അനില്‍ അക്കര

കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണം വേണമെന്ന് ടി. എൻ. പ്രതാപൻ പറഞ്ഞു

Update: 2024-10-31 13:41 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ബിജെപി-സിപിഎം ബന്ധത്തിന്റെ തെളിവാണ് സുരേഷ് ​ഗോപിയെന്നും അനിൽ അക്കര പറഞ്ഞു. തൃശൂരിൽ സുരേഷ് ​ഗോപി വിജയിച്ചതോടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഇല്ലാതായെന്നും അദ്ദേഹം ആരോപിച്ചു.

'ഈ രണ്ട് കേസുകളും അട്ടിമറിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിക്കുകയാണ്. തൃശൂർ കോർപ്പറേഷൻ സിപിഎം ഭരിക്കുന്നത് കൊടകര കുഴല്‍പ്പണക്കേസിന്റെ ഡീലിന്റെ ഭാ​ഗമായാണ്. 2016 മുതൽ ബിജെപി-സിപിഎം ബന്ധം തുടരുകയാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും ഈ ബന്ധം കാണാൻ സാധിക്കും'-അനിൽ അക്കര പറഞ്ഞു..

അതേസമയം കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണം വേണമെന്ന് ടി. എൻ. പ്രതാപൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻ്റിനെ കസ്റ്റഡിയിലെടുക്കണമെന്നും ടി. എൻ. പ്രതാപൻ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡൻ്റിനെ കസ്റ്റഡിയിലെടുക്കണമെന്നും വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശിന് പൊലീസ് സംരക്ഷണം നൽകമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News