കർഷക സമരത്തെ അവഹേളിച്ചെന്ന് ആരോപണം; തൃശൂരിൽ സുരേഷ് ഗോപിക്കെതിരെ കർഷക പ്രതിഷേധം

കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം

Update: 2022-04-14 12:00 GMT
Editor : afsal137 | By : Web Desk
Advertising

കർഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ച് തൃശൂരിൽ സുരേഷ് ഗോപി എംപിക്കെതിരെ കർഷക പ്രതിഷേധം. കർഷക സംഘമാണ് സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. കാർഷിക നിയമം തിരിച്ചുവരുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.രാജ്യസഭാ അംഗത്വ കാലാവധി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്നായിരുന്നു കാർഷിക നിയമം പിൻവലിച്ചതിനു പിന്നാലെ സുരേഷ് ഗോപി പറഞ്ഞത്. ഒരുവർഷം നീണ്ട കർഷക സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങുകയായിരുന്നു. ബുദ്ധിമുട്ടുണ്ടായതിൽ കർഷകരോട് നരേന്ദ്ര മോദി ക്ഷമ പറയുകയും ചെയ്തിരുന്നു. ഗുരുനാനാക് ജയന്തി ദിനത്തിലായിരുന്നു പ്രധാനമന്ത്രി നാടകീയമായി പിന്മാറ്റം പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന കർഷകർ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News