അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് വെെകും

ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റെതാണോ എന്ന് സ്ഥിരീകരിക്കാൻ ആദ്യ നീക്കം.

Update: 2023-09-02 03:59 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിന്റെ ചോദ്യം ചെയ്യൽ വെെകുമെന്ന് പൊലീസ്. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റെതാണോ എന്ന് സ്ഥിരീകരിക്കാൻ ആദ്യ നീക്കം. ഇതിനായി പൊലീസ് ഫേസ്ബുക്കിന് മെയിൽ അയച്ചു. മറുപടി വന്ന ശേഷമേ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ ഉണ്ടാകൂ. ഫേസ്ബുക്കിന്റെ മറുപടി മാസങ്ങൾ നീളാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. 

സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് നന്ദകുമാറിനെതിരുയുളള കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുതുപ്പളളി വീട്ടിലെത്തി അച്ചു ഉമ്മന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

കെ. നന്ദകുമാർ ഐ.എച്ച്.ആർ.ഡിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണെന്ന് രേഖകൾ പുറത്തുവന്നിരുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസം മുമ്പാണ് നന്ദകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് സി.പി.എം സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നൽകിയതെന്നാണ് സൂചന. അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാർ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സർവീസ് ചട്ട പ്രകാരവും സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നത് തെറ്റാണ്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News