സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
സി.പി.ഐ മാറനല്ലൂർ മുൻ ലോക്കൽ സെക്രട്ടറി സജി കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Update: 2023-07-25 17:58 GMT
തിരുവനന്തപുരം: സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മധുരയിലെ ലോഡ്ജിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സി.പി.ഐ മാറനല്ലൂർ മുൻ ലോക്കൽ സെക്രട്ടറി സജി കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു സി.പി.ഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർ ഖാനെതിരെ ആക്രമണം നടന്നത്.