'നടപടി എടുത്തില്ലെങ്കിൽ ശശി തരൂരിനോട് കൂടി ചെയ്യുന്ന അനീതി'; കെ.മുരളീധരൻ

'ഏകാധിപതിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനം'

Update: 2022-04-10 05:33 GMT
Editor : Lissy P | By : Web Desk
Advertising

പാർട്ടിയുടെ വിലക്ക് ലംഘിച്ച് കെ.വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് തെറ്റാണെന്നും നടപടി എടുത്തില്ലെങ്കിൽ ശശി തരൂരിനോട് കൂടി ചെയ്യുന്ന അനീതിയാണെന്നും കെ.മുരളീധരൻ എം.പി . 'കോൺഗ്രസിൽ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാവാം തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. ഏകാധിപതിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. എകെജിയുടെ പാരമ്പര്യമൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. വി. തോമസ് ഒരു വർഷമായി സിപിഎമ്മുമായി ചർച്ച നടത്തിയെന്ന കെ സുധാകരന്റെ പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അത്തരം ചർച്ചകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുരളീധരൻ മറുപടി നൽകി. 'പിണറായി സ്തുതി അംഗീകരിക്കാൻ കഴിയില്ല. നരേന്ദ്ര മോദിയുടെ ദാസനാണ് പിണറായി വിജയൻ. ബിജെപിയെ നേരിടാൻ ഇടതുപക്ഷത്തെ കൊണ്ട് മാത്രം കഴിയില്ല. കാറ്റ് അടിച്ചാൽ പറന്നുപോകുന്നവർ ഭാരമുള്ളവനെ പരിഹസിക്കുന്നത് പോലെയാണിത്. ബിജെപി സർക്കാറിന് ബദലുണ്ടാക്കാനുള്ള ശ്രമം രാഹുൽ ഗാന്ധി തന്നെ നടത്തുന്നുണ്ടെന്നും' അദ്ദേഹം പറഞ്ഞു.

അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കെ.വി തോമസ് എ.ഐ.സി.സി അംഗമായതിനാല്‍ കെ.പി.സി.സിക്ക് നടപടിയെടുക്കാന്‍ സാധിക്കില്ല. എ.ഐ.സി.സിയാണ് നടപടിയെടുക്കേണ്ടതെന്നും ചെയ്ത തെറ്റിന് തക്കതായ ശിക്ഷ നല്‍കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടതായും കെ സുധാകരന്‍ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News