സ്കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ച നടപടി; ഹരജി ഇന്ന് ഹൈക്കോടതിയിൽ
അധ്യാപകരെയും, രക്ഷിതാക്കളെയും അസോസിയേഷനെയും കേൾക്കാതെയാണ് സർക്കാർ തീരുമാനമെന്ന് ഹരജിക്കാർ
Update: 2024-07-01 01:41 GMT
തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി ദിനം 220 ആക്കിയതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപകരെയും, രക്ഷിതാക്കളെയും അസോസിയേഷനെയും കേൾക്കാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നാണ് ഹരജിക്കാരുട വാദം.പ്രവൃത്തിദിനം കൂട്ടിയത് കലണ്ടറായി ഇറക്കിയതല്ലാതെ ഉത്തരവിറക്കിയിട്ടില്ലെന്നും അതിനാൽ ചട്ടലംഘനമാണെന്നുമാണ് ഹരജിക്കാർ വാദിക്കുന്നു.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ ഡയറക്ടറോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇത് പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുക. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹരജി പരിഗണിക്കുന്നത്. പ്രവൃത്തിദിനം കൂട്ടിയത് ചോദ്യം ചെയ്ത് കെ.പി.ടി.എ ആണ്. ഹൈക്കോടതിയെ സമീപിച്ചത്.