ചെറിയ തെറ്റുകള്‍ ശത്രുവിന് വലിയ അവസരങ്ങള്‍ നല്‍കും: മമ്മൂട്ടി

ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധം ജയിക്കാനാകൂ എന്നും ശബ്ദ സന്ദേശത്തില്‍ മമ്മൂട്ടി

Update: 2021-05-08 06:15 GMT
Advertising

കോവിഡ് അതിവ്യാപനം തടയാന്‍ അടച്ചൂപൂട്ടിയിരിക്കുകയാണ് സംസ്ഥാനം. ഈ അവസരത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മിപ്പിക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധം ജയിക്കാനാകൂ എന്നും ശബ്ദ സന്ദേശത്തില്‍ മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ

ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്ക് വേണ്ടി, നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിർദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം.

ഇന്ന് മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍

കോവിഡ് രണ്ടാം തരം​ഗത്തെ പിടിച്ചുകെട്ടാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ മുതല്‍ മെയ് 16 വരെയാണ് സമ്പൂർണ അടച്ചുപൂട്ടല്‍. പാല്‍, പഴം, പച്ചക്കറി, പലചരക്കുകടകള്‍, റേഷന്‍ കടകള്‍, ബേക്കറികള്‍, മത്സ്യ-മാംസ വില്‍പ്പനശാലകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. പെട്രോള്‍ പമ്പുകളും തുറക്കും. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ ഹോം ഡെലിവറി അനുവദിക്കും.

ഹോട്ടലുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ നല്‍കാം. തട്ടുകടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. വാഹന വര്‍ക്ക് ഷോപ്പുകള്‍ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം. ബാങ്കുകളും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം. ഇടപാടുകള്‍ രാവിലെ 10 മുതല്‍ 1 മണിവരെ, രണ്ട് മണിക്ക് സ്ഥാപനങ്ങള്‍ അടയ്ക്കണം.

അത്യാവശ്യക്കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ പുറത്ത് പോകേണ്ടിവരുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. ലോക്ക്ഡൌണ്‍ കാലത്ത് യാത്ര ആവശ്യമായി വരുന്നവര്‍ പ്രത്യേക പൊലീസ് പാസ്സിന് അപേക്ഷിച്ച് പാസ് വാങ്ങിക്കുകയും അത് കയ്യില്‍ കരുതുകയും വേണം. അവശ്യസര്‍വ്വീസ് വിഭാഗങ്ങള്‍ക്ക് ലോക്ക്ഡൌണ്‍ സമയത്ത് യാത്ര ചെയ്യാന്‍ സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് മതി. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ് ആവശ്യമില്ല.

🙏🙏🙏🙏🙏🙏🙏🙏🙏ഇ യുദ്ധത്തിൽ ക്ഷമ ആണ്‌ ഏറ്റവും വലിയ ആയുധം 🙏

Posted by Joby George on Thursday, May 6, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News