'രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ സൈനികനെ'; ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ

ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്.

Update: 2021-12-08 15:54 GMT
Editor : abs | By : Web Desk
Advertising

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മോഹൻലാൽ പറഞ്ഞു. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

'അസാമാന്യ കഴിവുകളുള്ള സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടേും അകാല വിയോഗത്തിൽ അതീവ ദുഖമുണ്ട്. ബിപിൻ റാവത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടുള്ള പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽ കൂട്ടാണ്. ഈ മഹാനായ സൈനികന്റേയും ഭാര്യയുടേയും മറ്റ് സൈനികരുടേയും വേർപാടിൽ ഞാനും എന്റെ കുടുംബവും ദുഃഖം രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അപകടത്തിൽ ജീവൻ പൊലിഞ്ഞ എല്ലാ സൈനികരുടേയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു' മോഹൻലാൽ കുറിച്ചു.

Full View

സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് മി-സീരീസ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകര്‍ന്നു വീണത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥര്‍  ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News