'അമ്മ ജനറൽബോഡി യോ​ഗം ചേരണം, അതിക്രമം നേരിട്ടവർ ധൈര്യസമേതം പരാതി നൽകണം': അൻസിബ

അതിക്രമം നേരിട്ടവർ ധൈര്യസമേതം പരാതി നൽകണമെന്നും അന്‍സിബ

Update: 2024-08-24 10:44 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അമ്മ ജനറൽബോഡി യോ​ഗം ചേരണമെന്ന് നടി അൻസിബ. അതിക്രമം നേരിട്ടവർ ധൈര്യസമേതം പരാതി നൽകണമെന്നും അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ അൻസിബ പറഞ്ഞു. ആരുടെയും ഔദാര്യത്തിൽ അല്ല ആരും ജീവിക്കുന്നത്. ആർക്കും സിനിമ ചെയ്യാം. ആര് തടഞ്ഞാലും കഴിവുണ്ടെങ്കിൽ ആർക്കും മുന്നോട്ടുവരാമെന്നും അൻസിബ പറഞ്ഞു.

സിനിമയിൽ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് അൻസിബ തുറന്ന് പറഞ്ഞിരുന്നു. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും മോശം മെസേജ് അയച്ച ആൾക്ക് നല്ല മറുപടിതന്നെ കൊടുത്തിട്ടുണ്ടെന്നുമായിരുന്നു അൻസിബ പറഞ്ഞത്. ആ മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.  കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും നടപടിയെടുക്കണമെന്നും ഇരയുടെ കൂടെയുണ്ടാകുമെന്നും അവർ പറഞ്ഞിരുന്നു. 

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News