നടി മാല പാര്‍വതിയുടെ പിതാവ് സി.വി ത്രിവിക്രമൻ അന്തരിച്ചു
വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാര്‍വതിയുടെ പിതാവുമായ സി.വി. ത്രിവിക്രമൻ അന്തരിച്ചു. 92 വയസ്സായിരുന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി. ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി എം കുമാരന്.
പിതാവിനെ അനുസ്മരിച്ച് മാല പാര്‍വതി എഴുതിയത്:
എൻ്റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും. ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞ്ഞപ്പോൾ സൂക്ഷിച്ച് നോക്കി. കാനായി ശില്‍പ്പം ചെയ്തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ഭാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സതീശൻ്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടയുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.