'ആർഎസ്എസ് നേതാക്കളെ കണ്ടത് പരിചയപ്പെടാന്‍ വേണ്ടി; റാം മാധവിനെ സ്വയം മുൻകൈയെടുത്തു കണ്ടു'-അജിത് കുമാറിന്റെ മൊഴി പുറത്ത്

ദത്താത്രേയ ഹൊസബാലയെ കാണാന്‍ ക്ഷണിച്ചത് സുഹൃത്തായ ആർഎസ്എസ് നേതാവെന്ന് മൊഴിയില്‍ പറയുന്നു

Update: 2024-09-28 07:16 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴി പുറത്ത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനമെന്ന് എഡിജിപി ഡിജിപിയോട് ആവർത്തിച്ചു. സ്വയം മുൻകൈയെടുത്താണ് റാം മാധവിനെ പരിചയപ്പെടാൻ പോയതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തായ ആർഎസ്എസ് നേതാവ് എ ജയകുമാർ ക്ഷണിച്ചാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. അന്ന് ദത്താത്രേയ ഹൊസബാലയെ പരിചയപ്പെടുത്താനാണ് ക്ഷണിച്ചത്. റാം മാധവുമായുള്ള കൂടിക്കാഴ്ചയും പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ പറഞ്ഞു.

റാം മാധവിനെ സ്വയം മുൻകൈയെടുത്താണു പരിചയപ്പെടുന്നതെന്നും അജിത് കുമാർ വെളിപ്പെടുത്തി. ഒരു ചാനലിന്റെ പരിപാടിക്കെത്തിയപ്പോഴാണു പരിചയപ്പെടാൻ പോയത്. ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഇന്നലെ ഡിജിപിക്ക് നൽകിയ മൊഴിയിൽ എം.ആർ അജിത് കുമാർ വാദിച്ചു.

Summary: ADGP MR Ajith Kumar's statement comes out related to the meeting with RSS leaders

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News